May 5, 2026

വയനാട് മെഡിക്കൽ കോളേജിന്റെ ഭാവി തുലാസിൽ – ആക്ഷൻ കമ്മിറ്റി

0
IMG_20251027_183109
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:-പ്രാഥമികമായ സൗകര്യങ്ങൾ പോലും ഒരുക്കാതെയും നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്നുംഉള്ള 2023 ജൂൺ 23ാം തീയതിയിലെ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെ അവഗണിച്ചും മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനായി ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ താൽകാലിക അംഗീകാരം നേടിയെടുത്തത്തിൽ ദുരൂഹത ഉണ്ടെന്നു മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റി വിലയിരുത്തി. രണ്ടാം വർഷം മുതലുള്ള ക്ലാസുകൾ നടത്തുന്നതിന് വേണ്ട യാതൊരു ഒരുക്കങ്ങളും നാളിതുവരെയായി തുടങ്ങുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ കേവലം ഒരു വർഷത്തേക്ക് മാത്രമേ ഉപയോഗപ്പെടുത്താൻ പറ്റുകയുള്ളു എന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനു 20 ഏക്കർ സ്ഥലമെങ്കിലും വേണമെന്ന നിബന്ധനയിരിക്കെ കേവലം എട്ട് ഏക്കർ സ്ഥലം മാത്രമാണ് മാനന്തവാടിയിൽ സർക്കാരിന്റെ കൈവശം ഉള്ളത്. നിലവിൽ ഇതു തന്നെ നഴ്സിംഗ് കോളേജിന്റെ സ്ഥലം ഉൾപ്പെടെയാണ്. ഏറ്റവും ഒടുവിലായി വകുപ്പ് മന്ത്രിയുടെ പ്രസ്താവന വന്നത്,മാനന്തവാടി മെഡിക്കൽ കോളേജിനായി അമ്പുകുത്തിയിലുള്ള 28ഏക്കർ വനഭൂമി വിട്ടുനൽകുന്നതിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. വയനാട് ചുരത്തിലെ കൊടും വളവു നിവർത്തുന്നതിനും വീതിക്കൂട്ടുന്നുതിനുമായി ചുരുങ്ങിയ സ്ഥലം ആവശ്യപ്പെട്ടിട്ടു വിട്ടു നൽകാത്ത വനം വകുപ്പിൽ നിന്നും 28ഏക്കർ സ്ഥലം വിട്ടുകിട്ടിയിട്ടു മെഡിക്കൽ കോളേജ് പ്രവർത്തിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലാണ്. ചുരുക്കത്തിൽ രണ്ടാം വർഷം മുതൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഠനം നടക്കില്ലെന്നത് ഉറപ്പാണ്. എന്നാൽ ഈ വസ്തുതകളും, കൂടാതെ നാഷണൽ മെഡിക്കൽ കൗൺസിലിന്റെ തുടുർനുള്ള മാനദണ്ഡങ്ങളും മനസ്സിലാക്കാതെയാണ് വിദ്യാർത്ഥികൾ ആദ്യവർഷം അഡ്മിഷൻ നേടിയിരിക്കുന്നത്. വയനാട്ടിൽ മെഡിക്കൽ കോളേജ് ആരംഭിക്കുമ്പോൾ അവശത അനുഭവിക്കുന്ന വിഭാഗത്തിൽ പെട്ടെ അഞ്ചു കുട്ടികൾക്ക് ഓരോ വർഷവും മെറിറ്റിൽ അഡ്മിഷൻ നൽകുമെന്ന സർക്കാർ ഉറപ്പു പാലിക്കപ്പെട്ടില്ല. ഈ സംവരണം ആട്ടിമറിക്കപ്പെട്ടതിനാൽ നിലവിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ തുടർ പഠനംപോലും അനിശ്ചിതത്തിലാകുമെന്നത് തീർച്ചയാണ്. കൂടാതെ മെഡിക്കൽ കോളേജ് തുടങ്ങുമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ മടക്കിമലയിൽ 50 ൽ അധികം ഏക്കർ സ്ഥലത്തെ മരങ്ങൾ വീട്ടിനീക്കിയത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും. കൂടാതെ മെഡിക്കൽ കോളേജിന് വേറെ ഭൂമി കണ്ടെത്തി അക്ക്യുയർ ചെയ്യുന്നതിന് കാലതാമസവും സർക്കാരിന് ഭാരിച്ച സമ്പത്തീക ബാധ്യതയും വരും. അതിനാൽ ഇല്ലാത്ത പരിസ്ഥിതി പ്രശ്നം ഉയർത്തി മടക്കിമലയിലെ ഭൂമി ഉപേക്ഷിച്ച സർക്കാർ നടപടി പുനപരിശോധിച്ചു എത്രയും പെട്ടന്നു ഈ ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പുനരംഭിക്കണമെന്ന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മറ്റി ബത്തേരിയിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു. അതിർത്തി പ്രേദേശമായ നില്ഗിരിയിൽ നിന്നുള്ളവരും വിവിധ സമുദായിക സംഘടനാ ഭാരവാഹികളും അവരുടെ വിഷമങ്ങൾ പങ്കുവെച്ചു. സമരം ശക്തമാക്കാൻ ആക്ഷൻ കമ്മറ്റി തീരുമാനമെടുത്തു. ഡബ്ലിയു സി എസ് എസ് , ന്റെ കേന്ദ്ര സെക്രട്ടറി കെ.എം. ശ്രീധരൻ അമ്പലക്കുന്ന് സദസ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മറ്റി രക്ഷധികാരി അഡ്വ. വി. പി. എൽദോ, മുഖ്യ നിയമ പ്രഭാഷണം നടത്തി, എസ് എച്ച് ആർ പി സി, ജില്ലാ പ്രസിഡണ്ട് കെ.എൻ. പ്രേമലത അദ്ധ്യക്ഷo വഹിച്ചു, എസ് എച്ച് ആർ പി സി ജില്ലാ സെക്രട്ടറി കെ. വി. ഗോകുൽദാസ് പ്രവർത്തന റിപ്പോർട്ടും സ്വാഗതവും ചെയ്ർമാൻ ഡോ: . എം. ബാലകൃഷ്ണൻ, പോൾമാത്യു കിഫാ, റിട്ടേയർ റെയ്ഞ്ചേർ കെ.എം. സെയ്ദലവി ശാന്തകുമാരി കൽപ്പറ്റ, എ . ഷണ്മുഖൻ തമിഴ്നാട്, ബിജു പൂളക്കര, ധർമരാജ് അയ്യംകോല്ലി, ദിവാകരൻ നിലഗിരി, വർഗീസ് വട്ടേക്കാട്, ഇ. ഡെവിസ്, അഡ്വ. സി.എ. റഫീഖ്, എന്നിവർ സംസാരിച്ചു, സി .എച്ച്. സജിത്കുമാർ നന്ദി പറഞ്ഞു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *