May 5, 2026

വണ്ടികടവ് ഉന്നതിയില്‍ പതിനേഴ് കുടുംബങ്ങള്‍ക്ക് ശൗചാലയമില്ല : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

0
site-psd-575
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി : വണ്ടികടവ് ഉന്നതിയിലുള്ള പതിനേഴ് കുടുംബങ്ങള്‍ക്ക് ശൗചാലയമില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ ഭരണകൂടത്തില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ക്കും മാനന്തവാടി പട്ടികവര്‍ഗവികസന ഓഫീസര്‍ക്കുമാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സുല്‍ത്താന്‍ ബത്തേരിയില്‍ അടുത്തമാസം നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദൃശ്യമാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വ്വില്‍ ആനയും കടുവയുമുള്ള കാട്ടിലാണ് ഇവര്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നത്. മഴ കനത്താല്‍ പുഴയില്‍ ഒഴുക്ക് കനക്കുന്നതോടെ കാടു കയറാന്‍ കഴിയാറില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *