വിജിലന്‍സ് ബോധവല്‍ക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു
വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ വയനാട് യൂണിറ്റ് ഇന്നലെ രാവിലെ മീനങ്ങാടി ടൗണില്‍ ബോധവല്‍ക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജി വര്‍ഗീസ് നേതൃത്വം നല്‍കി.
ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വയനാട് വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായും കോളേജ് വിദ്യാര്‍ഥികള്‍ക്കായും ബോധവല്‍ക്കരണ ക്ലാസുകള്‍, സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.





Leave a Reply