സി. പി. എം ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് ഭരണവിചാരണ യാത്രയ്ക്ക് തുടക്കം
പൊഴുതന: കപട വാഗ്ദാനങ്ങള്‍ നല്‍കി പത്ത് വര്‍ഷമായി ജനങ്ങളെ പറ്റിച്ച പൊഴുതന പഞ്ചായത്ത് സിപിഎം ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി ഭരണവിചാരണ യാത്രയ്ക്ക് തുടക്കം. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇടിയം വയലില്‍ നിന്നും ആരംഭിച്ച പദയാത്ര എ. ഐ. സി. സി അംഗം എന്‍. ഡി അപ്പച്ചന്‍ ജാഥ ക്യാപ്റ്റന് പതാക കൈമാറി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി അധ്യക്ഷനായി. വൈത്തിരി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പോള്‍സണ് കുവ്വക്കല്‍ മുഖ്യപ്രഭാഷണം നടത്തി.എം. എം ജോസ്, കെ. ജെ ജോണ്‍, സുനീഷ് തോമസ്, എ ശിവദാസന്‍, കെ പി സൈദ്, സതീഷ് നായര്‍, കെവി രാമന്‍,ഷുക്കൂര്‍ പാലശ്ശേരി, ശശി അച്ചൂര്‍, മുനീര്‍,സുധ അനില്‍, ഗീത എന്നിവര്‍ സംസാരിച്ചു.





Leave a Reply