വെള്ളാരംകുന്ന് പൗരസമിതി കുടുംബ സംഗമവും,സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു
കല്‍പ്പറ്റ: വെള്ളാരംകുന്ന് പൗരസമിതി വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും വെള്ളാരംകുന്ന് പറമ്പത്ത് നഗറില്‍ സംഘടിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം എം.എല്‍.എ അഡ്വ: ടി സിദ്ധിഖ് നിര്‍വഹിച്ചു.പൗരസമിതി പ്രസിഡന്റ് കെ. നൗഷാദ് അദ്ധ്യക്ഷനായി.സമ്മേളനത്തില്‍ ബാബു ബെനഡിക്റ്റ് സ്ഥലം കൗണ്‍സിലര്‍ രാജാറാണി പെരുന്തട്ട ,ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ , വെള്ളാരംകുന്ന് മഹല്ല് സെക്രട്ടറി കെ.ഹനീഫ, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി കെ.ജോസ്,ടി.കെ.മജീദ് എന്നിവര്‍ സംസാരിച്ചു.




Leave a Reply