November 14, 2026

കല്‍പ്പറ്റ ജി.വി.എച്ച്.എസ് എസില്‍ പാസിങ് ഔട്ട് പരേഡ് നടത്തി

0
site-psd-594
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ജി.വി.എച്ച്.എസ്.എസില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി. കല്‍പ്പറ്റ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി എല്‍ ഷൈജു സല്യൂട്ട് സ്വീകരിച്ചു. അച്ചടക്കവും ഉത്തരവാദിത്വബോധവും, സാമൂഹിക പ്രതിബദ്ധതയും, നീതിബോധവും ഉള്ള നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ എസ് പി സി പദ്ധതിക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് സരോജിനി ഓടമ്പം, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍, വയനാട് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ മന്‍മോഹന്‍ , പി.ടി.എ.പ്രസിഡന്റ് സി. ജയരാജ്, പ്രിന്‍സിപ്പല്‍ പി.ടി സജീവന്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു.

ഹെഡ്മിസ്ട്രസ് എം സല്‍മ കേഡറ്റുകള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വയനാട് ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് നോ ഡല്‍ ഓഫിസര്‍ കെ മോഹന്‍ദാസ്, എസ്പിസി ജില്ലാ പ്രൊജക്ട് അംഗങ്ങളായ
ടി കെ ദീപ, ടി എല്‍ ലല്ലൂ,ബത്തേരി എ.എസ്.ഐ എം വി ജയകുമാര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ടി അനസ്, സി കെ അമ്പിളി എന്നിവര്‍ നേതൃത്വം നല്‍കി. റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ ശ്രീധരന്‍, സി.പി.ഒമാരായ ഈ ലേഖ എന്‍ എ അര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകള്‍ പരേഡ് പരിശീലനം പൂര്‍ത്തിയാക്കിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *