June 17, 2026

പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍ ;ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു

0
site-psd-615
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ വീട്ടില്‍ പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും പിടികൂടിയത്. കളിക്കാന്‍ ഉപയോഗിച്ച 44 ശീട്ടുകളും, 131,950 രൂപയും കസ്റ്റഡിയിലെടുത്തു.യവനാര്‍കുളം സ്വദേശി ജയ്സണ്‍(48), വാളാട് സ്വദേശി ഫൈസല്‍(28), പേരിയ സ്വദേശി ജിതിന്‍(30), യവനാര്‍കുളം സ്വദേശി എം.ജെ. ബേബി(57), കുറ്റ്യാടി സ്വദേശി മുസ്തഫ(44), വാളാട് സ്വദേശി കെ.എ. കേളു(50), വാളാട് സ്വദേശി സന്തോഷ്(42), മക്കിയാട് സ്വദേശി റെജി(44), വാളാട് സ്വദേശി പി.ആര്‍. സജേഷ്(41) എന്നിവരെയാണ് പിടികൂടിയത്.എസ്.ഐ സോബിന്‍, എ.എസ്.ഐ ബിജു വര്‍ഗീസ്, എസ്.സി.പി.ഒ ജിമ്മി, സി.പി.ഒമാരായ സുധീഷ്, വാജിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *