May 4, 2026

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവാക്കളുടെ സംസ്‌ക്കാരം ഇന്ന്

0
site-psd-616
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍:ഇന്നലെ രാത്രി 10 യോടെയായിരുന്നു ബത്തേരി അമ്പലവയല്‍ റസ്റ്റ് ഹൗസിന് സമീപം വാഹനാപകടത്തില്‍ കാക്കവയല്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചത്. കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.അമ്പലവയലില്‍ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.രാത്രി 10 മണിയോടെയാണ് സംഭവം. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *