നവീകരിച്ച ആര്‍ട്‌സ് ലാന്‍ഡ് ലൈബ്രറി കെട്ടിടോല്‍ഘാടനം ഇന്ന്
തരുവണ: ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപയില്‍ നവീകരിച്ച തരുവണ ആര്‍ട്‌സ് ലാന്‍ഡ് ഗ്രന്ഥശാലയുടെ കെട്ടിടോദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിക്കും. ചടങ്ങില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ച ജന പ്രതിനിധികളെ ആദരിക്കും. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി , വാര്‍ഡ് മെമ്പര്‍ സീനത്ത് വൈശ്യന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. താലൂക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.





Leave a Reply