May 3, 2026

സൈക്കിള്‍ പോളോ ക്യാമ്പിന് തുടക്കം

0
site-psd-144
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: നവംബര്‍ 17,18,19,20 തീയതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിന്റെ സൈക്കിള്‍ പോളോ ക്യാമ്പിന് പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. പനമരം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാട്ടിഗഫൂര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സ്‌കൂള്‍ എച്ച്എം ഷീജ ജെയിംസ് ,സലീം കടവന്‍,സാജിദ് എന്‍സി. കോച്ച് ദിയൂഫ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ സൈക്കിള്‍ ഉപയോഗിച്ചാണ് ജില്ലാ ടീം പരിശീലനം നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *