May 3, 2026

പിണങ്ങോട് പീസ് വില്ലേജില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

0
site-psd-188
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പിണങ്ങോട് പീസ് വില്ലേജില്‍ ക്ലിനിക്കല്‍ സേവനങ്ങളുടെ ഭാഗമായി ഡയാലിസിസ് സെന്റര്‍, ഒപി ക്ലിനിക്, മെഡിക്കല്‍ ലബോറട്ടറി, ലൈഫ് എക്സ്പീരിയന്‍സ് സെന്റര്‍, ഡോര്‍മിറ്ററി, പീസ് ഷോപ്പി എന്നിവ പ്രവര്‍ത്തനം തുടങ്ങി. ഇവയുടെ ഉദ്ഘാടനം യഥാക്രമം ടി. സിദ്ദിഖ് എംഎല്‍എ, മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് മാനേജിംഗ് ട്രസ്റ്റി യു. ബഷീര്‍, കെമെക്സ് ഹൈജീന്‍ കണ്‍സെപ്റ്റ്സ് മാനേജിംഗ് പാര്‍ട്ണര്‍ സി.പി. അബ്ദുള്‍ റസാഖ്, കൈറ്റ് മീഡിയ കണ്‍സെപ്റ്റ് ഫൗണ്ടര്‍ ആന്‍ഡ് സിഇഒ റഫീഖ് കെഎംസി, കോര്‍ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഷജീര്‍, ആപ്പിള്‍ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ കെ.പി. ഷാനിഫ് എന്നിവര്‍ നിര്‍വഹിച്ചു.

പീസ് വില്ലേജ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സപ്പോര്‍ട്ടിംഗ് കമ്മിറ്റി അധ്യക്ഷനും തരിയോട് പഞ്ചായത്ത് പ്രസിഡന്റുമായ ഷമീം പാറക്കണ്ടി ക്ലിനിക്കല്‍ സേവനങ്ങളുടെ സമര്‍പ്പണം നിര്‍വഹിച്ചു.

ട്രസ്റ്റ് അംഗവും മെഡിക്കല്‍ ഡയറക്ടറുമായ ഡോ.പി. നസീര്‍ ക്ലിനിക്കല്‍ സേവനങ്ങള്‍ വിശദീകരിച്ചു. സൂപ്പി കല്ലങ്കോടന്‍, നിസാം തവയില്‍, ബലിയില്‍ മുഹമ്മദ് ഹാജി, കെ. മുസ്തഫഎന്നിവര്‍ പ്രസംഗിച്ചു. പീസ് വില്ലേജ് ട്രസ്റ്റ് സെക്രട്ടറി സദ്റുദ്ദീന്‍ വാഴക്കാട് സ്വാഗതവും ജനറല്‍ മാനേജര്‍ ഹാരിസ് അരിക്കുളം നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *