ഇ.യു.ഡി.ആര്‍ ഇന്ത്യ കോഫി രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി
മാനന്തവാടി: യൂറോപ്യന്‍ യൂണിയന്‍ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കര്‍ഷകരെ പ്രാപ്തരാക്കുവാന്‍ ബോധവല്‍ക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹാളില്‍ നടത്തി. മാനന്തവാടി നഗരസഭ അധ്യക്ഷ രത്‌നവല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ എം കറുത്ത മണി അധ്യക്ഷനായി.കോഫി ബോര്‍ഡ് സീനിയര്‍ ലൈസന്‍ ഓഫീസര്‍ സി.ആര്‍ ഇന്ദ്ര, അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മിഥുന്‍ലാല്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജിനോജ് പാലത്തടത്തില്‍ , ജില്ലാ ജൈവവൈവിധ്യ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ടി.സി ജോസഫ് എന്നിവര്‍ സംസാരിച്ചു





Leave a Reply