May 6, 2026

പഠനോപകരണ നിര്‍മാണ ശില്‍പ്പശാല സംഘടിപ്പിച്ചു

0
IMG_20251114_083927
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: ജില്ലാ ഹൈസ്‌കൂള്‍ ഫിസിക്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോപകരണ നിര്‍മാണ ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി. മന്‍മോഹന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഡോ.കെ.ടി. അഷറഫ് അധ്യക്ഷത വഹിച്ചു. യഥാക്രമം പനങ്കണ്ടി ജിഎച്ച്എസ്എസ്, നെല്ലാറച്ചാല്‍ ജിഎച്ച്എസ് പ്രധാനാധ്യാപകരായ ഷൗക്കുമാന്‍ ,ഷീജ മാത്യു, മീനങ്ങാടി സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി.വി. കുര്യാക്കോസ്, പുല്‍പ്പള്ളി വിജയ ഹൈസ്‌കൂള്‍ ഫിസിക്‌സ് അധ്യാപകന്‍ സിബി എന്നിവര്‍ പ്രസംഗിച്ചു. ഫിസിക്‌സ് അധ്യാപകന്‍ ടി.കെ. സുനില്‍ നേതൃത്വം നല്‍കി. പത്താംതരം പാഠപുസ്തകത്തിലെ മുഴുവന്‍ പരീക്ഷണ ഉപകരണങ്ങളും നിര്‍മിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *