April 26, 2026

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

0
site-psd-314
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപി ക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.മാനന്തവാടി നിയോജകമണ്ഡലം നാല്പത്തിയൊന്നാം സമ്മേളനം എ ഐ സി സി അംഗം പി. കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.പെന്‍ഷന്‍കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൂടെയുണ്ടാകുമെന്ന് ജയലക്ഷ്മി പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ വിപിന ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് പോള്‍ പി. ചെറിയാന്‍ അധ്യക്ഷനായി.

ജില്ലാ പ്രസിഡണ്ട് ഇ.ടി സെബാസ്റ്റ്യന്‍ മാസ്റ്റര്‍,
നിയോജക മണ്ഡലം സെക്രട്ടറി ബി.പി പ്രേംദാസ് ,ആര്‍ .പി .നളിനി പി .വി. പൗലോസ് എന്‍ .ഡി ജോര്‍ജ്,തോമസ് മാത്യു, കെ . എല്‍ തോമസ്, എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *