സ: കിസാൻ തൊമ്മൻ അനുസ്മരണം നടത്തി – സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ
പുൽപ്പള്ളി: 57-ാമത് സ:കിസാൻ തൊമ്മൻ രക്തസാക്ഷി അനുസ്മരണ യോഗം വി.എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ണിൽ പണിയെടുക്കുന്നവരുടെ വിമോചനത്തിന് വേണ്ടി ഈ 21-ാം നൂറ്റാണ്ടിലും പോരാടിക്കൊണ്ടിരിക്കുകയാണ്. നവ ഫാസിസം ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുത്തു കൊണ്ട് അവരെ കൂലിയടിമകളാക്കുന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ തള്ളിക്കളയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ എം.കെ. ഷിബു സ്വാഗതം പറഞ്ഞു. വേണുഗോപാലൻ കുനിയിൽ മുഖ്യ പ്രഭാഷണം നടത്തി. കെ. ബാബുരാജ് (എ ഐ കെ കെ എസ് സംസ്ഥാന കൺവീനർ), അഡ്വ.സുനിൽ ജോസഫ് (ജില്ലാ സെക്രട്ടറി ടി യു സി ഐ ), പി.ടി. പ്രേമാനന്ദ്, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ, കെ.വി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply