ബസ് കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കി
കല്‍പ്പറ്റ: എന്‍എസ്എസ് കരയോഗം മുണ്ടേരിയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശുചീകരിച്ചു. പൊതുജനങ്ങള്‍ക്ക് മധുരം വിതരണം ചെയ്തു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ കരയോഗം പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ആദ്യ അംഗത്വം കെ. രാമന്‍കുട്ടി നായര്‍ക്ക് നല്‍കി. വനിതാസമാജം പ്രസിഡന്റ് എ.പി. സവിത, ഉമ മധു, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.കെ. രാമചന്ദ്രന്‍, ടി. നരേന്ദ്രന്‍, എസ്.എന്‍. സജി, മോഹന്‍രാജ്, എന്‍. രാമാനുജന്‍, മധുസൂദനന്‍, ജയരാജന്‍, സി.പി. സുധീഷ്, റോഷ്‌നി രാമചന്ദ്രന്‍, അരുണിമ സുധി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.എസ്. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
.





Leave a Reply