By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാരയ്ക്കമല ഞാറകുളത്ത് ബേബിയുടെ പശു കുഴിയിൽ അകപ്പെട്ടു. വിവരം അറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി.
ഹോസ് ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി കെട്ടിയ ശേഷം ക്രെയിനിന്റെ സഹായത്തോടെ പുറത്തെടുത്തു. പരിക്കുകൾ ഒന്നും കൂടാതെയാണ് പശുവിനെ രക്ഷപ്പെടുത്തിയത്.
Leave a Reply