ക്രിയേറ്റീവ് കോര്‍ണര്‍; ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുമായി സഹകരിച്ച് നടപ്പാക്കുന്ന ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഭാഗമായി ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഠനം കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, പഠനം വിദ്യാര്‍ത്ഥികളുടെ അഭിരുചിയ്ക്കനുസൃതമായി അവധിക്കാല പരിശീലനങ്ങള്‍, പാഠ്യേതര വിഷയങ്ങളിലും അധ്യാപകര്‍ക്കും ഇടയിലുള്ള അന്തരം നികത്തുക, തൊഴില്‍ സംസ്കാരം വളര്‍ത്തുക, പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിലൂടെ ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ പുറം ലോകവുമായി ബന്ധിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കല്‍, തൊഴിലിന് ആദരവ് നല്കി വിദ്യാര്‍ത്ഥികളെ സമര്‍ത്ഥരും ഉത്തരവാദിത്തമുള്ളവരാക്കുകയാണ് ക്രിയേറ്റീവ് കോര്ണറിന്റെ ലക്ഷ്യം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ പി.വിശ്വനാഥന് ഉദ്ഘാടനം ചെയ്തു.
പാഠ്യ വിഷയങ്ങള്‍ക്കൊപ്പം കൃഷി, വയറിങ്, ഫാഷന്‍ ടെക്നോളജി, പാചകം, മരപ്പണി, ഇലക്ട്രോണിക്സ്, പ്ലംബിങ് ഉള്‍പ്പടെ ഏഴോളം വ്യത്യസ്ത തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ക്രിയേറ്റീവ് കോര്‍ണറിലൂടെ ഓരോ സ്കൂളിലും ലഭ്യമാക്കും. ഓരോ ക്ലാസിനും അനുയോജ്യമായ മാതൃകാ പ്രവര്‍ത്തനങ്ങളടങ്ങിയ ക്രിയേറ്റീവ് കോര്‍ണര്‍ ഹാന്‍ഡ്ബുക്ക് സ്കൂളുകള്‍ക്ക് വിതരണം ചെയ്യും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാലയില് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനായി. പനമരം, നൂല്‍പ്പുഴ, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലക്ഷ്മി ആലക്കമറ്റം, എം.കെ ജയസി. പി രഞ്ജിത്ത്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്മോഹന്, എസ്.എസ്.കെ വയനാട് ഡി.പി.സി വി.അനില്‍കുമാര്‍, ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ പി.ആര് ഷീജ, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എസ്.എസ്.കെ ഡി.പി.ഒ കെ.ആര് രാജേഷ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, എസ്.എസ്.കെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply