April 30, 2026

മരത്തിൽ നിന്ന് വീണ് മരിച്ചയാളുടെ കുടുംബത്തിന് ഇൻഷൂറൻസ് തുക പലിശയടക്കം നൽകാൻ വിധി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മരത്തിൽ നിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് മരിച്ചയാളുടെ കുടുംബത്തിന് ഇൻഷൂറൻസ് തുകയും പലിശയും നഷ്ടപരിഹാരവും നൽകാൻ വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു .കേണിച്ചിറ താഴെ മുണ്ട മൂലൻ കുഴി എം.സി.പീറ്ററാണ് 2015-ൽ മരത്തിൽ നിന്ന് വീണ് മരിച്ചത്. ഇൻഷുറൻസ് കമ്പനി ഇൻഷൂറൻസ് തുക നൽകാത്തതിനെ തുടർന്നാണ് ഭാര്യയും മക്കളും ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. ഇൻഷൂറൻസ് തുകയായ അഞ്ച് ലക്ഷം രൂപയും 2015 മുതലുള്ള 12 ശതമാനം പലിശയും നഷ്ടപരിഹാരവും കോടതി ചിലവുമായി അര ലക്ഷം രൂപയും യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനി പീറ്ററിന്റെ കുടുംബത്തിന് നൽകാനാണ് വിധി. ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡണ്ട് ജോസ്.വി. തണ്ണിക്കോട്, അംഗങ്ങളായ റെന്നി, ചന്ദ്രൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *