April 25, 2026

യുദ്ധവിരുദ്ധ പ്രതിജ്ഞയും തിരിതെളിക്കലും നടത്തി

0
IMG_20260301_215153
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : സൺഡേ സ്കൂൾ ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയും മെഴുകു തിരി തെളിയിക്കലും നടത്തി.

മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടർ അനിൽ ജേക്കബ് , ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഇൻസ്പെക്ടർ എബിൻ പി.ഏലിയാസ്, ഫാ.ബാബു നീറ്റുംകര , ഫാ.ഷിൻസൺ മത്തോക്കിൽ, ഫാ.എൽദോ കൂരന്താഴത്തുപറമ്പിൽ, ഫാ.അനൂപ് ചാത്തനാട്ടുകൂടി,

പള്ളി ട്രസ്റ്റി വി.സി.വിനു,  ഡിസ്ട്രിക് സെക്രട്ടറി നിഖിൽ പീറ്റർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *