എം എല്‍ എയെ അപമാനിക്കാനുള്ള ശ്രമം; സി പി എമ്മിന് ജനകീയ കോടതി മറുപടി നല്‍കും: കോണ്‍ഗ്രസ്
കല്‍പ്പറ്റ: ദുരന്തബാധിതര്‍ നേരിട്ട വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും, അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിലും അവരിലൊരാളായി ഒപ്പമുണ്ടായിരുന്ന അഡ്വ. ടി സിദ്ധിഖ് എം എല്‍ എയെ ടൗണ്‍ഷിപ്പ് ഉദ്ഘാടനചടങ്ങിലേക്ക് വിളിച്ചുവരുത്തി അപമാനിച്ച സി പി എമ്മിന് ജനകീയകോടതിയില്‍ ചുട്ട മറുപടി ലഭിക്കുമെന്ന് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയോഗം മുന്നറിയിപ്പ് നല്‍കി. ദുരന്തമുണ്ടായ നിമിഷം മുതല്‍ ഇന്നും അദ്ദേഹം അവര്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംഭവം നടക്കുമ്പോള്‍ എല്ലാമറിയാവുന്ന മന്ത്രി കെ രാജന്‍ സദസിലുണ്ടായിട്ടും മിണ്ടാതെയിരുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നില്‍ കണ്ടാണ്. പാര്‍ട്ടിപ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മക്കെതിരെ പരസ്യമായി പ്രതികരിക്കാറുള്ള മുഖ്യമന്ത്രിയും സംഭവം നടക്കുമ്പോള്‍ വേദിയിലുണ്ടായിട്ടും ഒന്നും മിണ്ടിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാടൊന്നാകെ സഹായിച്ച പണം കൊണ്ട് നിര്‍മ്മിച്ച ടൗണ്‍ഷിപ്പ് പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ സി പി എമ്മിന്റെ പാര്‍ട്ടിപരിപാടിയാക്കി മാറ്റുന്നതാണ് ഉദ്ഘാടനചടങ്ങില്‍ കാണാനായത്. വേദിയില്‍ മുഖ്യമന്ത്രിയും റെവന്യൂമന്ത്രിയും ഉള്‍പ്പെടെ അണികളുടെ കൈയ്യടി വാങ്ങാന്‍ രാഷ്ട്രീയപ്രസംഗം നടത്തുന്നതും ഈ സര്‍ക്കാര്‍ പരിപാടിയില്‍ കാണേണ്ടിവന്നു. വേദിയില്‍ നിന്നിറങ്ങി സദസിലെത്തിയ ടി സിദ്ധിഖിന് മുമ്പില്‍ വിതുമ്പിക്കൊണ്ടാണ് ദുരന്തബാധിതരില്‍ പലരുമെത്തിയത്. ഉദ്ഘാടനചടങ്ങിന്റെ ശോഭ കെടുത്തിയ കൂവലിന്റെ പരിഭവമായിരുന്നു അദ്ദേഹത്തിന് മുമ്പില്‍ അവര്‍ പങ്കുവെച്ചത്. ഞങ്ങളാരും അത് ചെയ്യില്ലെന്നും, എം എല്‍ എ ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയാമെന്നും പറഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിതുമ്പിക്കൊണ്ടാണ് അദ്ദേഹത്തിന് ചുറ്റും കൂടിയത്. ടി സിദ്ധിഖിന്റെ ജനപിന്തുണയില്‍ വിറളിപിടിച്ച് ഏതാനം നാളുകളായി അദ്ദേഹത്തെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ സി പി എം പ്രൊഫൈലുകള്‍ അധിഷേപിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കൂവലും. ഇതിനെല്ലാം ജനങ്ങള്‍ മറുപടി നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ അധ്യക്ഷനായിരുന്നു. എം വി ജോണ്‍, സണ്ണി മുത്തങ്ങാപറമ്പില്‍, ആര്‍ രാമചന്ദ്രന്‍, ജിന്‍സി സണ്ണി, ഇബ്രാംഹിം വാഴയില്‍, ടി ടി ദേവസ്യ, നാസര്‍ ഓണിമല്‍, ആല്‍ഫിന്‍, പുഷ്പലത, മണ്ഡലം പ്രസിഡന്റുമാരായ സുരേഷ്ബാബു, സി സി തങ്കച്ചന്‍, എ എ വര്‍ഗീസ്, ഷാജി വട്ടത്തറ, രാജന്‍മാസ്റ്റര്‍, എബിന്‍ മുട്ടപ്പള്ളി, പി കെ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply