May 15, 2026

തൊണ്ടർ നാട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

0
IMG_20260305_155958
By ന്യൂസ് വയനാട് ബ്യൂറോ

കോറോം: ദാരിദ്ര്യ ലഘൂകരണത്തിന് മുൻതൂക്കം നൽകിയും കാർഷിക മേഖലക്കും, പാർപ്പിട പ്രശ്നങ്ങൾക്കും ക്ഷീരമേഖലയിലെ ദുരിതങ്ങൾക്കും പരിഹാരം കാണുന്നതിനും മുൻതൂക്കംനൽകി കൊണ്ട് തൊണ്ടർ നാട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.ഭവന രഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്നായി 11.25 കോടി രൂപ വകയിരുത്തികൊണ്ട് വൈസ് പ്രസിഡണ്ട് പ്രീതരാമൻ 2026 – 27 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിലെ എല്ലാ മേഖലയിലുമുള്ള ദാരിദ്ര്യലഘൂകരണത്തിന്നായി 13.5 കോടി രൂപ മാറ്റി വെച്ചു.

കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായി 50 ലക്ഷം രൂപയും ക്ഷീരമേഖലയിലെ ഉന്നമനത്തിനും ക്ഷീര കർഷകർക്ക് ബോണസ് നൽകാനുമായി 50 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് 45 ലക്ഷം രൂപയും വനിതകളുടെ ഉന്നമനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി 43 ലക്ഷം രൂപയും കുട്ടികൾക്ക് പോഷകാഹാരവും, സംരക്ഷണവും നൽകുന്നതിന്21 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

വയോജനങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് 32 ലക്ഷം രൂപയും ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾക്കായി 12 ലക്ഷം രൂപയും രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തുന്നതിന് 60 ലക്ഷം രൂപയും , വിദ്യാഭ്യാസം, കല, യുവജന ക്ഷേമ മേഖലയിലെ ഉന്നമനത്തിന്നായി25 ലക്ഷം രൂപയും മൃഗങ്ങളുടെ സംരക്ഷണത്തിന്നായി 25 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.475400962 രൂപ വരവും 435027282രൂപ ചിലവും4 0373680 രൂപ നീക്കിയിരുപ്പു മുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ഷിന്റോ കല്ലിങ്ങൽ,ഷബീറ മൊയ്തു,ആറംങ്ങാടൻ ആലിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കോളോത്ത് അബ്ദുളള, സിനിതോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ചന്തുമണപ്പാട്ടിൽ, സെക്രട്ടറി ബീന വർഗ്ഗീസ് എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *