ബവ്‌കോ ആന്റി ഹരാസ്‌മെന്റ് ട്രെയിനിംഗ്: ബത്തേരി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർപേഴ്സൺ ഹരിത പി.എസ്
ബത്തേരി: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സംസ്ഥാനത്തെ മുഴുവൻ ബവ്‌കോ ഔട്ട്‌ലെറ്റുകളിലും വനിതാ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി നടപ്പിലാക്കുന്ന ആന്റി ഹരാസ്‌മെന്റ് ട്രെയിനിംഗിന്റെ ഭാഗമായി ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്തേരി ബവ്‌കോ ചെയർപേഴ്സണായി വട്ടത്താനി പൊട്ടക്കാനായിൽ ഹരിത പി.എസിനെയും അസിസ്റ്റന്റ് ചെയർപേഴ്സൺമാരായി ബത്തേരി കോളിയാടി മലങ്കര വീട്ടിൽ ദിവ്യ കേശവൻ, മീനങ്ങാടി ഗ്രീഷ്മത്തിൽ ഒ. സജിത്ത് എന്നിവരെയുമാണ് തിരഞ്ഞെടുത്തത്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി ഐ.പി.എസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ വച്ച് നടന്ന ആന്റി ഹരാസ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഇവർ പങ്കെടുത്തു.





Leave a Reply