April 25, 2026

വെള്ളാർമല സ്‌കൂളി‌ന് പുതിയ കെട്ടിടം: മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു

0
IMG_20260307_221526
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്ന നാടിന്റെ വീണ്ടെടുപ്പിനായി ജില്ലാഭരണകൂടവും സംസ്ഥാന സർക്കാരും ചേർന്ന് നടത്തിയ പരിശ്രമത്തിലൂടെ പല നഷ്ടങ്ങളും വീണ്ടെടുക്കാൻ സാധിച്ചതായി പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു.

വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂളിനായി മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമിച്ച് നൽകുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെയും രക്ഷാപ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായ സമർപ്പണമാണ് പുനർനിർമ്മാണത്തിന് ശക്തിയായതെന്നും  സാഹോദര്യവും ഐക്യവും കൈകോർത്താൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പന്ത്രണ്ട് ക്ലാസ് മുറികളുള്ള രണ്ട് കെട്ടിടങ്ങളാണ് ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വെള്ളാർമല സ്‌കൂളിനായി നിർമിച്ച് നൽകിയത്. ഇതിൽ എട്ട് ക്ലാസ് മുറികൾ ഉൾപ്പെട്ട കെട്ടിടം മുൻപ് പൂർത്തീകരിച്ച് കൈമാറിയിരുന്നു. 10,000 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടം പൂർത്തിയാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ റംല ഹംസ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേർസൺ സൽമ മൊയി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിഹാബ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് അംഗം കെ. കെ സഹദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. വി മൻമോഹൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. എ ശശീന്ദ്രവ്യാസ്, ബിൽഡേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് ചെയർമാൻ കെ. എ ജോൺസൺ, പ്രൊജക്റ്റ്‌ കൺവീനർ സതീഷ് കുമാർ, മാനേജിങ്‌ ഡയറക്ടർ എസ്. മഹേഷ്‌, എസ്. എസ്. കെ ജില്ലാ പ്രോഗ്രാം കോ -ഓർഡിനേറ്റർ അനിൽകുമാർ, വിദ്യാകിരണം കോ -ഓർഡിനേറ്റർ വിൽസൺ തോമസ്, വെള്ളർമല സ്കൂൾ പ്രിൻസിപാൾ ഭാവ്യലാൽ, ഹെഡ് മാസ്റ്റർ അബ്ദുൾ മുനീർ, മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫൈസൽ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *