നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തിയാവും: എ. യൂസുഫ്
മാനന്തവാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തിയായി ഉയരുമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് പറഞ്ഞു. എസ്ഡിപിഐ മാനന്തവാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് നീതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയമാണ് എസ്ഡിപിഐ മുന്നോട്ട് വെക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസവും പിന്തുണയും പാർട്ടിയോടൊപ്പം വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിലപാടുകളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനസമ്പർക്ക പരിപാടികളും പ്രചാരണ പ്രവർത്തനങ്ങളും സജീവമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വി. സുലൈമാൻ ചെയർമാനും എം. ടി. സജീർ ജനറൽ കൺവീനറുമായുള്ള 20 അംഗ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ടി. കെ. അബ്ദുസമദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. ടി. സിദ്ധീഖ്, കെ. മഹ്റൂഫ്,സെക്രട്ടറിമാരായ എസ്. മുനീർ, സൽമ അഷ്റഫ്, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഇ. ഉസ്മാൻ, പി ഇബ്രാഹിം,മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു.





Leave a Reply