വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം 15 മുതൽ
മാനന്തവാടി: ഈ വർഷത്തെ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം മാർച്ച് 15 മുതൽ 28 വരെ നടക്കുമെന്നും, ഒരുക്കങ്ങൾ പൂർത്തിയായതായുംദേവസ്വം അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വള്ളിയൂർക്കാവ് ദേവസ്വം നേ രിട്ടാണ് ഇത്തവണ ഉത്സവം നി യന്ത്രിക്കുന്നത്. ഉത്സവത്തിന് മുന്നോടിയായി ശനിയാഴ്ച വൈ കീട്ട് പള്ളിയറ ക്ഷേത്രത്തിൽ നി ന്ന് താലപ്പൊലിയുടെ അകമ്പടി യോടെ വാൾ എഴുന്നെള്ളത്ത് നടക്കും. ഞായറാഴ്ച ഓഫിസ് ഉ ദ്ഘാടനം. താഴെ കാവിലെ സ്റ്റേ ജിൽ എല്ലാ ദിവസവും വിവിധ കലാപരിപാടികൾ അരങ്ങേറും.
എല്ലാ ദിവസവും ഉച്ചക്കും രാ ത്രിയും വിവിധ സംഘടനകളുടെ യും വ്യക്തികളുടെയും നേതൃത്വ ത്തിൽ അന്നദാനമുണ്ടാകും. മാർച്ച് 21ന് കൊടിയേറ്റം നടക്കും. മാർച്ച് 25ന് ഒപ്പന വരവ്, സാംസ്ക്കാരിക സമ്മേളനം. മാർച്ച് 28ന് വി വിധ ഭാഗങ്ങളിൽനിന്ന് ഇളനീർ ക്കാവുകൾ വഹിച്ചുള്ള അടിയറ എഴുന്നള്ളത്ത് നടക്കും.
വള്ളിയൂർക്കാവിന്റെ ചരിത്ര ത്തിലാദ്യമായി ഇത്തവണ ഒ ന്നാം സ്ഥാനം ലഭിക്കുന്ന അടി യറയ്ക്ക് ദേവസ്വം 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും പങ്കെടുക്കുന്ന മുഴുവൻ അടിയറകൾക്കും 10,000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നൽകും.
ആഘോഷത്തിന്റെ ഭാഗമായി, മാർച്ച് 21, 22 തീയതികളിൽ മേ ലേ കാവിൽ വിവിധ മത്സരങ്ങൾ നടക്കും.
മേലേ കാവിലെ സ്റ്റേജിൽ ക്ഷേത്രകലകൾ അരങ്ങേറും. വാ ർത്തസമ്മേളനത്തിൽ ട്രസ്റ്റിമാരാ യ ഏച്ചോം ഗോപി, ഇ. പത്മമനാ ഭൻ, എക്സിക്യുട്ടിവ് ഓഫിസർ കെ. ജിതേഷ്, ജീവനക്കാരായ കെ.എ. ശ്രീകേഷ്, കെ.സി. രാ കേഷ് എന്നിവർ സംബന്ധിച്ചു.





Leave a Reply