April 15, 2026

തരുവണയിൽ റോഡരികിൽ ‘മരണക്കുഴി’; കോടികൾ പൊടിച്ചിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

0
e66f1307-f229-450a-a00a-49861f6134bc
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: കോടികൾ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ തരുവണ-കുറ്റ്യാടി റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയുയർത്തി റോഡരികിലെ വൻ ഗർത്തം. രണ്ടാൾ ഉയരത്തിൽ രൂപപ്പെട്ടിട്ടുള്ള ഗർത്തം നികത്താനോ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനോ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ.

അപകടമേഖലയെ പൂർണമായും ഒഴിവാക്കിയാണ് റോഡിന്റെ ആദ്യഘട്ട നവീകരണവും രണ്ടാം ഘട്ട നവീകരണവും പൂർത്തിയാക്കിയത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിലുള്ള താൽക്കാലിക തടസ്സങ്ങൾ പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല.

അടിയന്തരമായി ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ വൻ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയിൽ നാട്ടുകാർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *