May 15, 2026

കാണാതായ യുവാവിനെ കബനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
f58b5ef8-2817-4bd1-a66d-8b0c7175ef38
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നിന്ന് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി മൂന്ന്പാലം ഹൊസള്ളി ഉന്നതിയിലെ സുശീലൻ (35 )നെയാണ് കബനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വീട്ടിൽ നിന്ന് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല.

നാട്ടുകാരാണ് പുഴയിൽ മൃതദേഹം കണ്ടത്, തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു.

ഭാര്യ: മഞ്ജുള. ഒരു മകനുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *