May 15, 2026

മാനന്തവാടിയിൽ ഉഷ വിജയന്റെ പ്രചരണാർത്ഥം യു.ഡി.എഫ് കൺവെൻഷൻ നടത്തി 

0
IMG_20260323_150346
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: നിയമസഭ തിരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയന്റെ വിജയത്തിനായി നഗരസഭ യു.ഡി.എഫ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. ഐസക് പരിപാടി ഉദ്ഘാടനം ചെയ്തു. പി.വി.എസ്. മൂസ്സ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ ആലക്കൽ സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി ഉഷ വിജയൻ, യു.ഡി.എഫ് നേതാക്കളായ പി.കെ. ജയലക്ഷ്മി, അഡ്വ. എൻ.കെ. വർഗ്ഗീസ്, പടയൻ മുഹമ്മദ്, എം.ജി. ബിജു, ടി. മൊയ്തു, പി.വി. ജോർജ്, അഡ്വ. എൻ. വേണുഗോപാൽ, ജേക്കബ് സെബാസ്റ്റ്യൻ, സി. കുഞ്ഞബ്ദുള്ള, ജോസഫ് കളപ്പുരക്കൽ, കൊച്ചി ഹമീദ്, സി. അഷറഫ്, എം. അബ്ദുറഹ്മാൻ, അർഷാദ് ചെറ്റപ്പാലം, കെ.എം. ബെന്നി, കടവത്ത് ഷറഫുദ്ദീൻ, ഷിബു ജോർജ്, അഡ്വ. സിന്ധു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനായി പി.വി.എസ്. മൂസ്സ ചെയർമാനും സുനിൽ ആലക്കൽ ജനറൽ കൺവീനറും ഷിബു ജോർജ് ട്രഷററുമായി 301 അംഗ കമ്മിറ്റി രൂപീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *