ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ടിക്കറ്റ് ക്യാൻസലേഷനിൽ മാറ്റം; ഇങ്ങനെ ചെയ്താൽ റീഫണ്ടില്ല
ന്യൂഡൽഹി: ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലില്‍ പുതിയ നിയവുമായി ഇന്ത്യന്‍ റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. യാത്രക്ക് 72 മണിക്കൂറിന് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍ ചെറിയ റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കി മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
72 മുതൽ 25 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്നവർക്ക് 75 ശതമാനം റീഫണ്ട്. 24 മുതൽ 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് 50 ശതമാനം ചാർജ് ഈടാക്കും. എട്ടുമണിക്കൂറിന് ശേഷം റീഫണ്ട് ഉണ്ടാകില്ല. 72 മണിക്കൂർ മുൻപ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് നിശ്ചിത റദ്ദാക്കൽ ഫീസ് ഉണ്ടെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ കയറുന്ന സ്റ്റേഷൻ മാറ്റാൻ സാധിക്കും.
പുതിയ നിയമങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ, ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാത്രമേ ബോർഡിംഗ് പോയിൻ്റ് മാറ്റാൻ അനുവദിക്കൂ. പുതിയ മാനദണ്ഡങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകാനുമാണ് മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.
മുൻപ് സ്ഥിരീകരിച്ച ടിക്കറ്റുകൾക്കുള്ള റദ്ദാക്കൽ നിരക്കുകൾ കുറഞ്ഞ സമയ വിൻഡോകളും ക്ലാസ് അടിസ്ഥാനത്തിലുള്ള ഫ്ലാറ്റ് നിരക്കുകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ റദ്ദാക്കുന്നവർക്ക് 25 ശതമാനം റീഫണ്ട് നൽകിയിരുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് അനുവദിച്ചിരുന്നില്ല.





Leave a Reply