മീനങ്ങാടിയിൽ ലോറിയിൽ ലഹരിക്കടത്തിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
മീനങ്ങാടി: മീനങ്ങാടിയിൽ ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കൈമാറിയ കോട്ടത്തറ മാടക്കുന്ന് തുമ്പിയാംകുഴിയിൽ അമൽ ജോസിനെയാണ് (24) മീനങ്ങാടി പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 21-ന് കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് 17.98 ഗ്രാം എം.ഡി.എം.എയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പള്ളിക്കുന്ന് സ്വദേശി ജിബിൻ ജോൺസൺ, കുറുമ്പാലക്കോട്ട സ്വദേശി നിഖിൽ തോമസ് എന്നിവർ പിടിയിലായത്. ലോറിയുടെ ടൂൾ ബോക്സിൽ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഇവരിൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി എത്തിച്ചുനൽകിയ അമൽ ജോസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.





Leave a Reply