April 25, 2026

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം: മാർച്ച് 28-ന് മാനന്തവാടിയിൽ ഗതാഗത നിയന്ത്രണം

0
IMG_20260327_170909
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ സമാപന ദിനമായ 2026 മാർച്ച് 28-ന് വൈകുന്നേരം 5 മണി മുതൽ മാനന്തവാടി നഗരത്തിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തലപ്പുഴ ഭാഗത്തുനിന്ന് നാലാം മൈൽ, കല്പറ്റ, വെള്ളമുണ്ട ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സ്, ലോറി ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങൾ കണിയാരം പാലാക്കുളി ജംഗ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ചൂട്ടക്കടവ്, താഴെയങ്ങാടി വഴി പോകണം. കാട്ടിക്കുളം ഭാഗത്തുനിന്ന് കല്പറ്റ, കോഴിക്കോട്, നാലാം മൈൽ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ താഴെ 54-ൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പയ്യംമ്പള്ളി, കൊയ്‌ലേരി വഴി യാത്ര തുടരേണ്ടതാണ്. കല്പറ്റയിൽ നിന്നും മൈസൂർ, ബംഗളൂരു ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കൈതക്കൽ, കൊയ്‌ലേരി, താഴെ 54 വഴി പോകണം. കല്പറ്റ ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരേണ്ട എല്ലാ വാഹനങ്ങളും പനമരം, അഞ്ചുകുന്ന്, നാലാം മൈൽ വഴി തിരിച്ചുവിടും. നാലാം മൈലിൽ നിന്നും തലപ്പുഴ, ഇരിട്ടി, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മാനന്തവാടി ബിഷപ്പ് ഹൗസ് ജംഗ്ഷനിൽ (സപ്ലൈകോ പെട്രോൾ പമ്പ്) നിന്നും ഇടത്തോട്ട് തിരിഞ്ഞ് താഴെയങ്ങാടി, ചൂട്ടക്കടവ് വഴി പോകേണ്ടതാണ്.

 

മാനന്തവാടി ടൗണിൽ നിന്നും വള്ളിയൂർക്കാവിലേക്ക് പോകേണ്ട ലൈൻ ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ചെറ്റപ്പാലം ബൈപാസ് വഴി കാവിൽ പ്രവേശിച്ച് തിരികെ ശാന്തിനഗർ, വടേരി വഴി ടൗണിലേക്ക് പ്രവേശിക്കണം. പനമരം, കൈതക്കൽ ഭാഗത്തുനിന്ന് വരുന്ന ലൈൻ ബസ്സുകൾ വള്ളിയൂർക്കാവ് ഫയർ സ്റ്റേഷന് സമീപം ആളുകളെ ഇറക്കി തിരികെ പോകേണ്ടതാണ്. അഞ്ചുകുന്ന്, കമ്മന, ചെറുവയൽ വഴി കാവിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പുതിയ പാലത്തിന് സമീപം ആളുകളെ ഇറക്കി മടങ്ങണം; ഈ പാലത്തിൽ ഗതാഗതവും പാർക്കിംഗും അനുവദിക്കില്ല. കൂടാതെ, ആറാട്ടുതറ അടിവാരം മുതൽ കണ്ണിവയൽ വരെയും, ചെറ്റപ്പാലം മുതൽ വള്ളിയൂർക്കാവ് ആലിൻ ചുവട് വരെയുള്ള ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *