അറിവല്ല തിരിച്ചറിവാണ് സമൂഹത്തിന് അനിവാര്യം: സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ
കമ്പളക്കാട്: അറിവിനേക്കാൾ ഉപരിയായി തിരിച്ചറിവാണ് സമൂഹത്തിന് ഇന്നത്തെ കാലത്ത് അനിവാര്യമെന്ന് സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ പ്രസ്താവിച്ചു. ‘നേരറിവ് നല്ല നാളേക്ക്’ എന്ന പ്രമേയത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആചരിക്കുന്ന മദ്റസാ അധ്യയന വർഷാരംഭ കാംപയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം പറളിക്കുന്ന് ഇസ്സത്തുൽ ഇസ്ലാം മദ്‌റസയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പളക്കാട് പറളിക്കുന്ന് ജുമാ മസ്ജിദിൽ സംഘടിപ്പിച്ച ചടങ്ങിൽ പുതുതായി മതവിദ്യ നുകരാനെത്തിയ കുരുന്നുകൾക്ക് മുബശ്ശിർ തങ്ങൾ ആദ്യപാഠം ചൊല്ലിക്കൊടുത്തു. ജില്ലയിലെ മുന്നൂറോളം മദ്രസകളിൽ ശനിയാഴ്ച പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും.
ജില്ലാ പ്രസിഡന്റ് കെ.വി.എസ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട്, മഹല്ല് സെക്രട്ടറി എം.കെ. അബ്ദുൽ ജലീൽ, മഹല്ല് പ്രസിഡന്റ് പി. സൈനുദീൻ, പി.ടി. അഷ്‌റഫ് ഹാജി, സൈനുൽ ആബിദ് ദാരിമി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply