April 25, 2026

എങ്ങും ആവേശോജ്വല സ്വീകരണം; തൊഴിലാളികളോട് സംവദിച്ച് പ്രചരണം സജീവമാക്കി ഒ ആർ കേളു

0
WhatsApp Image 2026-03-30 at 10.24.33 PM (1)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തലപ്പുഴ കമ്പമലയിലെ തേയിലത്തോട്ടത്തിലെത്തി തൊഴിലാളികളെ മാനന്തവാടി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഒ ആർ കേളു. ശ്രീലങ്കൻ വംശജരായ തൊഴിലാളികളെ പുനരധിവസിപ്പിച്ച തലപ്പുഴ കമ്പമലയിലെ തേയില തോട്ടത്തിൽ ഇന്ന് രാവിലെ പത്തോടെയാണ്‌ ഒ ആർ കേളു എത്തിയത്‌.

” അധ്വാനഭാരം കൂട്ടാതെ സർക്കാർ കൂലി കൂട്ടി. മാവോയിസ്‌റ്റുകളെ പേടിക്കാതെ കിടന്നുറങ്ങാനുമായി. ഇതിനെല്ലാം മുന്നിൽനിന്ന മന്ത്രിക്കല്ലാതെ മറ്റാർക്കാ വോട്ട്‌ ചെയ്യുകയെന്ന് തൊഴിലാളികൾ ഒന്നടങ്കം പറഞ്ഞു. പലതവണ മാവോയിസ്‌റ്റുകൾ അതിക്രമം നടത്തിയ പ്രദേശം. മാവോയിസ്‌റ്റ്‌ സാന്നിധ്യത്തിൽ ഭയംകൂടാതെ കിടന്നുറങ്ങാൻ കഴിയുമായിരുന്നില്ല. സർക്കാരിന്റെ നിരന്തര ഇടപെടലിൽ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചു. ഇതിന്റെ ആശ്വാസം എല്ലാ മുഖങ്ങളിലുമുണ്ട്‌. ഭൂരിഭാഗം തൊഴിലാളികളുമായും സംസാരിച്ചു. മാനേജർ കെ വി സജീറിനേയും ജീവനക്കാരേയും കണ്ടായിരുന്നു സ്ഥാനാർഥിയുടെ മടക്കം.

തലപ്പുഴ കാപ്പിക്കളത്തായിരുന്നു പ്രചാരണത്തുടക്കം. രാവിലെ സ്ഥാനാർഥി എത്തുമ്പോൾ നിരവധിപേരാണ്‌ കാത്തുനിന്നിരുന്നത്‌. എല്ലാവരോടും വോട്ട്‌ അഭ്യർഥിച്ചു. സ്ഥാനാർത്ഥിക്ക് ചായയും നൽകിയാണ്‌ യാത്രയാക്കിയത്‌. പേര്യ അയ്യാടൻകുന്ന് ഉന്നതിയിലും കൈപ്പഞ്ചേരി ഉന്നതിയിലും വരവേറ്റു. പ്രളയത്തെ തുടർന്ന് പുനരധിവസിപ്പിച്ച കൈപ്പഞ്ചേരി ഉന്നതിയിലെ നല്ലമ്മ സ്വീകരിക്കാൻ മുന്നിൽനിന്നു. രണ്ടിടത്തും ദീർഘനേരം ചെലവഴിച്ചാണ് സ്ഥാനാർത്ഥി മടങ്ങിയത്. ഓരോരുത്തരോടും വിവരങ്ങൾ തിരക്കി.

ആറാട്ടുതറ, വട്ടർക്കുന്ന്‌, പാലാക്കുളി, തവിഞ്ഞാൽ ചുങ്കം, കാപ്പാട്ടുമല, വെൺമണി, ആറോല എന്നിവിടങ്ങിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. സ്‌ത്രീകളുൾപ്പെടെയുള്ളവരുടെ വലിയ പങ്കാളിത്തമാണ്‌ ഓരോ കുടുംബയോഗങ്ങളിലും. ആവേശേത്തോടെ മുദ്രാവാക്യം മുഴക്കിയാണ്‌ വരവേൽപ്പ്‌. സ്വന്തം കുടുംബാഗമായുള്ള സ്വ‍ീകരമാണ്‌ ഓരോ യോഗങ്ങളിലും കേളുവിന് ലഭിച്ചത്.

മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമപദ്ധതികളും സ്ഥാനാർഥി വിവരിച്ചു. വീട്ടമ്മാർക്ക്‌ പെൻഷൻ ലഭിക്കാൻ തുടങ്ങിയതിന്റെ ആശ്വാസവും ആവേശവും വോട്ടർമാരും പങ്കിട്ടു. എൽഡിഎഫ്‌ ഭരണം തുടർന്നില്ലെങ്കിൽ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ഇത്തരം ആനുകൂല്യങ്ങളെല്ലാം മുടങ്ങുമെന്ന ബോധ്യത്തോടെയാണ്‌ ആളുകൾ കുടുംബയോഗങ്ങൾക്ക്‌ എത്തുന്നത്‌. 10 കൊല്ലം മുന്പുള്ള കേരളം എങ്ങഇനെയായിരുന്നെന്നും നേതാക്കളുൾപ്പെടെയുള്ളവർ വിശദീകരിച്ചു.

ഒ ആർ കേളു നാളെ രാവിലെ ഒമ്പത് മണി മുതൽ എടവക പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും. വൈകീട്ട് നാലിന്‌ മാനന്തവാടിയിൽ റോഡ് ഷോയിലും പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *