June 4, 2026

യുഡിഎഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും: എൻ.ഡി. അപ്പച്ചൻ; ഉഷാ വിജയന്റെ പഞ്ചായത്തുതല പര്യടനം തുടരുന്നു

0
IMG_20260331_150226
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയന്റെ തിരുനെല്ലി പഞ്ചായത്ത് പര്യടന പരിപാടി ബാവലിയിൽ എഐസിസി മെമ്പർ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഐക്യ ജനാധിപത്യ മുന്നണി നൂറിലധികം സീറ്റുകൾ നേടി കേരളത്തിൽ അധികാരത്തിൽ വരുമെന്നും ഈ തെരഞ്ഞെടുപ്പോടെ സിപിഎം കേരളത്തിൽ നിന്ന് ഇല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതിയും അഹങ്കാരവും നിറഞ്ഞ ഈ സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് പഞ്ചായത്ത്‌ കൺവീനർ സതീശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പടയൻ മുഹമ്മദ്, കൺവീനർ എൻ.കെ. വർഗീസ്, എഐസിസി മെമ്പർ പി.കെ. ജയലക്ഷ്മി എന്നിവർ പങ്കെടുത്തു. നേതാക്കളായ അഡ്വ. വേണുഗോപാൽ, എം.ജി. ബിജു, സിൽവി തോമസ്, ശ്രീകാന്ത് പട്ടയൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി കൊച്ചി ഹമീദ്, ബാലനാരായണൻ കാട്ടിക്കുളം, റഷീദ് തൃശ്ശിലേരി, നാരായണ വാര്യർ, അസീസ് വാളാട്, പി.സി. അബൂബക്കർ, ഹുസ്കർ ബാവലി, എ.വി. മുഹമ്മദലി, പഞ്ചായത്ത്‌ മെമ്പർമാരായ വൈശാഖ് കെ.ബി., ശ്രീജ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *