യാത്രയ്ക്ക് ചിലവേറും; പെട്രോൾ, ഡീസൽ വിലയിൽ വർധനവ്
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് എണ്ണക്കന്പനികൾ ഇന്ധനവില വർധിപ്പിച്ചത്. വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തിൽ വർധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയിൽ പെട്രോളിന് 108.62 രൂപയായി. ഡീസൽ വില ലിറ്ററിന് 97.55 രൂപയായും ഉയർന്നു. പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിനൊപ്പം സിഎൻജി വിലയും കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. രണ്ടുരൂപയാണ് സിഎൻജി വില വർധിപ്പിച്ചത്.





Leave a Reply