May 16, 2026

ഇന്ധനവില വർധനവ്: കൽപ്പറ്റയിലും വൈത്തിരിയിലും ഡിവൈഎഫ്ഐ പ്രതിഷേധം

0
WhatsApp Image 2026-05-16 at 8.52.15 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൽപ്പറ്റയിലും വൈത്തിരിയിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. കൽപ്പറ്റയിൽ നടന്ന പ്രതിഷേധ പ്രകടനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ. ആർ. ജിതിൻ ഉദ്ഘാടനം ചെയ്തു.

എം. കെ. റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. പ്രണവ്, സഫറുള്ള, സംഗീത് സന്തോഷ്, അഥീന ഫ്രാൻസിസ്, റിൻഷ രാജ്, ജസീൽ എന്നിവർ സംസാരിച്ചു. അർജുൻ ഗോപാൽ സ്വാഗതവും ആർ. രതീഷ് നന്ദിയും രേഖപ്പെടുത്തി.

വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിലും ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. ജില്ലാ ജോയൻ്റ് സെക്രട്ടറി എം. രമേശ്, വൈസ് പ്രസിഡൻ്റ് ജോബിസൺ ജെയിംസ്, കെ. എസ്. ഹരിശങ്കർ, സി. എച്ച്. ആഷിഖ്, വിജേഷ് ചന്ദ്രൻ തുടങ്ങിയവർ വൈത്തിരിയിലെ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *