വയോമിത്രം പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ നിയമനം
മാനന്തവാടി: സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭയിലെ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിലേക്ക് താത്ക്കാലിക മെഡിക്കൽ ഓഫീസർ നിയമനം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഫാമിലി മെഡിസിൻ/ ജെറിയാട്രിക് മെഡിസിൻ/ ജനറൽ മെഡിസിൻ എന്നിവയിൽ പി.ജി അല്ലങ്കിൽ ഡിപ്ലോമയും പ്രവൃത്തിപരിചയവും അഭികാമ്യമാണ്.
65 വയസ്സ് കവിയരുത്. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ജൂൺ ഒന്നിന് വൈകുന്നേരം നാലിനകം ജില്ലാ കോ ഓർഡിനേറ്റർ, കേരളം സാമൂഹ്യ സുരക്ഷാ മിഷൻ, വയോമിത്രം ഓഫീസ്, മുണ്ടേരി റോഡ്, കൽപറ്റ എന്ന വിലാസത്തിലോ dckssmwyd@gmail.com എന്ന ഇ-മെയിൽ മുഖേനയോ നൽകണം. ഫോൺ: 9387388887





Leave a Reply