August 13, 2026

വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും ഇന്ന്

0
IMG-20190201-WA0000
By ന്യൂസ് വയനാട് ബ്യൂറോ
 . 
വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാര്‍ഷികാഘോഷവും
 യാത്രയയപ്പും ഇന്ന് നടക്കും. 
നീണ്ട 24 വര്‍ഷത്തെ സുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന  ലൂസി .പി ആന്റണിക്കൂള്ള  യാത്രയയപ്പും  വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിക്കുകയാണ് . രാവിലെ 9.30 ന്   വര്‍ണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികള്‍ ആരംഭിക്കും . തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം  ആരംഭിക്കും . പി ടി എ പ്രസിഡണ്ട്  ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിക്കും . വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  . കെ ബി നസീമ ഉദ്ഘാടനം ചെയ്യും . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി .തങ്കമണി അധ്യക്ഷം വഹിക്കും . സ്കൂള്‍ പ്രിന്‍സിപ്പാള്‍  നിര്‍മല ദേവി  ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ലൂസി ടീച്ചര്‍ക്കുള്ള പി ടിഎയുടെ ഉപഹാര സമര്‍പ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിത‌ി ചെയര്‍പേഴ്സണ്‍ .എ ദേവകി നിര്‍വഹിക്കും .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ  സ്ഥിരം സമിത‌ി ചെയര്‍പേഴ്സണ്‍  ഖമര്‍ ലൈല സമര്‍പ്പിക്കും .വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കല്‍ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിത‌ി ചെയര്‍പേഴ്സണ്‍  സക്കീന കുടുവ നേതൃത്വം നല്‍കും . വയനാടിന്റെ യുവ കവി  സാദിര്‍ തലപ്പുഴ മുഖ്യപ്രഭാഷണം നിര്‍വഹിക്കും . പ്രശസ്ത  സിനിമാ പിന്നണി ഗായിക നിഖില മോഹന്‍ വിശിഷ്ടാതിഥിയായിരിക്കും . ചടങ്ങിന് സ്കൂള്‍ ഹെഡ്മിസ്ട്രസ്  പി .കെ സുധ നന്ദി പ്രകാശിപ്പിക്കും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *