May 5, 2024

മെഡിക്കൽ കോളേജ്: വയനാടന്‍ ജനതയെ ഇടതു സര്‍ക്കാര്‍ വഞ്ചിച്ചു: യൂത്ത്‌ ഭാരവാഹികൾ

0
Img 20190201 094456
കല്‍പ്പറ്റ: കേരളത്തില്‍ തന്നെ വ്യാപകമായി ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ച വയനാട് ജില്ലയില്‍ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ ഊന്നല്‍ നല്‍കിയുള്ള യാതൊരുവിധ പാക്കേജും പ്രഖ്യാപിക്കാതെ വയനാടന്‍ ജനതയുടെ പ്രതീക്ഷയായ മെഡിക്കല്‍ കോളേജ് ഉപേക്ഷിക്കുക കൂടി ചെയ്ത് ബജറ്റിലൂടെ ഇടതു സര്‍ക്കാര്‍ വയനാടന്‍ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് യൂത്ത്‌ലീഗ് ,യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആരോപിച്ചു. 
. വയനാട് മെഡിക്കല്‍ കോളേജിനായി മടക്കിമലയില്‍ ഏറ്റെടുത്ത 50 ഏക്കര്‍ ഭൂമിയില്‍ കോളേജിന്റെ നിര്‍മ്മാണം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം തീര്‍ത്തും നിരുത്തരവാദപരമാണന്ന് യൂത്ത് ലീഗ് 

ജില്ലാ പ്രസി.കെ ഹാരിസ്, ജന.സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ പറഞ്ഞു

. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തിരുമാനമെന്നും കോളേജിന് വേണ്ടി മറ്റൊരു ഭൂമി കണ്ടെത്തുമെന്നുള്ള പ്രഖ്യാപനം നടക്കില്ലെന്നും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും ഇവര്‍ പറഞ്ഞു. കോളജിന് വേണ്ടി മറ്റൊരു ഭൂമി കണ്ടെത്തി നിര്‍മ്മാണം നടത്താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ജില്ലയില്‍ ഒരിക്കലും ഇത് പ്രായോഗികമല്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ്  സര്‍ക്കാര്‍ കോളേജ് പ്രഖാപിച്ച് ബഡ്ജറ്റില്‍ 78 കോടി രൂപ മാറ്റിവെച്ചെങ്കിലും ഇത് ചിലവഴിക്കാന്‍ ഇടത് സര്‍ക്കാര്‍ തയാറായില്ലെന്ന് മാത്രമല്ല. ഇതിന് ശേഷമുള്ള മൂന്ന് ബജറ്റിലും ഒരു രൂപ പോലും കോളേജിന് വകയിരുത്താത്തത് മനപൂര്‍വ്വം നിര്‍ദ്ദിഷ്ട ഭൂമിയില്‍ നിന്ന് കോളേജ് തന്ത്രപരമായി മാറ്റാനുള്ള ആസൂത്രിത നീക്കമായിരുന്നെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു. കൊളജിന് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി കോടികളാണ് ചിലവഴിച്ചത്. കോടി ക്കണക്കിന് രൂപയുടെ മരവും, മണ്ണും, കല്ലും, ഒടുവില്‍ കാപ്പിയും കടത്തികൊണ്ട് പോയിട്ടും അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ലായിരുന്നെന്നും, കോളേജ് ഈ ഭൂമിയില്‍ നിന്ന് മാറ്റാനുള്ള തീരുമാനം വളരെ മുമ്പേ എടുത്തതിന്റെ സൂചനയാണെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും യൂത്ത്‌ലീഗ് ചൂണ്ടിക്കാട്ടി. വയനാടന്‍ ജനതയോട് സി.പി.എമ്മും, എംഎല്‍.എമാരും മറുപടി പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടും. മെഡിക്കല്‍ കോളജ് ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ മാനന്തവാടി ബത്തേരി എന്നിവിടങ്ങളില്‍ ഇന്ന്പ്രതിഷേധ പ്രകടനം നടത്തുമെന്നും ഇവര്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *