June 13, 2026

ആൺവേഷം കെട്ടി മിനിലോറിയിൽ ക്ലീനറായി ജോലിക്ക് പോയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി അറസ്റ്റിൽ

0
IMG_20260613_091023
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: ജീവിതപ്രയാസങ്ങളിൽ നിന്ന് രക്ഷനേടാൻ ആൺവേഷം കെട്ടി മിനിലോറിയിൽ ക്ലീനറായി ജോലിക്കിറങ്ങിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വയനാട് മീനങ്ങാടി സ്വദേശി സനോജ് പോക്സോ നിയമപ്രകാരം അറസ്റ്റിലായി. ആൺസുഹൃത്തായ പ്രതിയിൽ നിന്ന് ക്രൂരമായ അതിക്രമം നേരിട്ട പെൺകുട്ടിയെ റെയിൽവേ പൊലീസാണ് രക്ഷപെടുത്തിയത്.

ജൂൺ രണ്ടിന് വയനാട്ടിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. മാനസികരോഗിയായ അമ്മ മാത്രമുള്ള പെൺകുട്ടി അമ്മയുടെ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ആൺവേഷത്തിൽ തൊഴിൽതേടിയിറങ്ങാൻ കുട്ടി തീരുമാനിച്ചത്. തുടർന്ന് സനോജിനൊപ്പം ക്ലീനറായി മിനിലോറിയിൽ പുറപ്പെട്ട് കോഴിക്കോട്ടെത്തി. അവിടെ ലോഡ്‌ജിൽ വെച്ച് പ്രതി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ പെൺകുട്ടി പിന്നീട് സനോജുമായി വീണ്ടും കണ്ടുമുട്ടി പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നു. എന്നാൽ ലോറി കോട്ടയത്തെത്തിയപ്പോൾ പ്രതി വീണ്ടും ലൈംഗികാതിക്രമം നടത്തി.

ഇതോടെ വീണ്ടും രക്ഷപ്പെട്ട പെൺകുട്ടി കോട്ടയം റെയിൽവേ സ്റ്റേഷൻ വഴി ട്രെയിനിൽ കയറി ഷൊർണൂരിൽ എത്തുകയായിരുന്നു. ട്രെയിനിന്റെ വാതിൽപ്പടിയിൽ ആൺകുട്ടിയുടെ വേഷത്തിൽ അസ്വാഭാവികമായ രീതിയിൽ യാത്ര ചെയ്ത കുട്ടിയെ പൊലീസുകാരൻ ശ്രദ്ധിച്ചതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ തിരിച്ചറിയൽ രേഖകൾ കാണിച്ചപ്പോഴാണ് പെൺകുട്ടിയാണെന്ന് വ്യക്തമായത്. വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലുള്ള പെൺകുട്ടിയുടെ കേസ് തുടരന്വേഷണത്തിനായി വയനാട് മീനങ്ങാടി പൊലീസിന് കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *