കോഴിക്കോട് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ യുവാവ് തൂങ്ങി മരിച്ചു
കോഴിക്കോട്: പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി സ്വദേശിയായ ഷവാദ് എന്നയാളാണ് മരിച്ചത്. പെൺസുഹൃത്തുമായി ഉണ്ടായ പെട്ടെന്നുള്ള പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഏകദേശം 11 മണിയോടെയാണ് സംഭവം നടന്നത്.
യുവാവിന്റെ മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ്.





Leave a Reply