August 19, 2026

മീനങ്ങാടിയിൽ മൂന്ന് ദിവസത്തെ പഠനോത്സവം സമാപിച്ചു.

0
IMG-20190202-WA0079
By ന്യൂസ് വയനാട് ബ്യൂറോ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ – അക്കാദമിക മികവുകൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ചു  നടപ്പിലാക്കുന്ന പഠനോത്സവം  2019  മീനങ്ങാടി ജി.എൽ.പി. എസ് സ്കൂളിൽ  മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന വിജയൻ ഉദ്ഘാടനം ചെയ്‌തു.
കഴിഞ്ഞ 3 ദിവസങ്ങളായി നടന്ന പഠനോത്സവം,വിദ്യാർത്ഥികളുടെ കലാപരിപാടികളും,അക്കാദമിക മികവ് തെളിയിക്കുന്ന മറ്റു സർഗ്ഗ വാസനകളാലും സമ്പന്നമായിരുന്നു.
 
പഠനോത്സവത്തിന്റെ  സമാപന സമ്മേളനം  വാർഡ് മെമ്പർ  മിനി സാജു ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡണ്ട് സാബു സേവ്യർ,എസ്എംസി ചെയർമാൻ ബിനോയ്,ഹെഡ്മിസ്ട്രസ് പി.ജി.മേഴ്സ്സി,ഷിജു.സി.ആർ,നിഷിത എന്നിവർ പ്രസംഗിച്ചു.
 
പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കുട്ടി പത്രം മാറ്റൊലി എന്ന പേരിൽ വാർഡ് മെമ്പർ മിനി സാജു പ്രകാശനം ചെയ്‌തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *