October 16, 2026

പുനലൂർ ബാലൻ അനുസ്മരണം നടത്തി.

0
2md11
By ന്യൂസ് വയനാട് ബ്യൂറോ

 മാനന്തവാടി: പുനലൂർ ബാലൻ അനുസ്മരണവും പഠനക്യാമ്പും സംഘടിപ്പിച്ചു. സാംസ്കാരിക വകുപ്പ്, പുരോഗമനകലാ സാഹിത്യ സംഘം, പുനലൂർ ബാലൻ ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് പരിപാടി നടത്തിയത്. 
അനുസ്മരണ സമ്മേളനം പുരോഗമനകലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പുനലൂർ ബാലൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. 'സംസ്കാരത്തിന്റെ സമരമുഖങ്ങൾ' എന്ന വിഷയത്തിൽ എതിർദിശ സുരേഷ് ക്ളാസെടുത്തു. 'പുനലൂർ കവിതകളിലെ തൊഴിലാളിവർ സംസ്കാരം' എന്ന വിഷയത്തിലും ക്ളാസ് നടത്തി. 
എ.കെ. രാജേഷ്, വി. വിഷ്ണുദേവ്, മുസ്തഫ ദ്വാരക, പി.കെ. സുധീർ, ഷാജൻ ജോസ്, കെ.ബി. സിമിൽ എന്നിവർ സംസാരിച്ചു. എൻ.എൻ. പിള്ളയുടെ 'ഗുഡ്‌നൈറ്റ്' നാടകം അവതരിപ്പിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *