June 21, 2026

പനമരം ജി.എച്ച്.എസ്.എസ്സിൽ ഔഷധോദ്യാന നിർമ്മാണത്തിന് തുടക്കമായി

0
WhatsApp Image 2026-06-21 at 9.59.20 AM
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (NSS) ആഭിമുഖ്യത്തിൽ ഔഷധോദ്യാന നിർമ്മാണത്തിന് തുടക്കമായി. വിദ്യാലയ മുറ്റത്ത് ഒരുക്കിയ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം സ്‌റ്റാഫ് സെക്രട്ടറി ശാലിനി മാത്യു നിർവ്വഹിച്ചു.

​വിദ്യാർത്ഥികളിൽ പ്രകൃതിബോധവും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചത്.

ചടങ്ങിൽ ജിതമോൾ, ടി.എം. ഷഷീറ, കെ. സന്ധ്യ, ദൃശ്യ പ്രഭ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *