June 29, 2026

ഡോ. ഷിബു ജോസഫ് കോട്ടായിൽ വയനാട് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്‌പേഴ്‌സണായി ചുമതലയേറ്റു

0
IMG_20260629_150010
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ:  വയനാട് ജില്ലയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ ഓംബുഡ്‌സ്‌പേഴ്‌സണായി ഡോ. ഷിബു ജോസഫ് കോട്ടായിൽ ചുമതലയേറ്റു. തദ്ദേശ സ്വയംഭരണ വകുപ്പ് ജൂൺ 20-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നിയമനം. കൽപ്പറ്റ സിവിൽ സ്റ്റേഷനിലാണ് ഓംബുഡ്‌സ്‌പേഴ്‌സന്റെ ഓഫീസ് പ്രവർത്തിക്കുക. കോഴിക്കോട് ചേവായൂർ തൊട്ടിൽപ്പീടിക ‘ഡ്രീം വാലി വില്ലാസ്’ സ്വദേശിയായ അദ്ദേഹം പദ്ധതിയുമായി ബന്ധപ്പെട്ട പരാതി പരിഹാരങ്ങൾക്കും അപ്പീലുകൾ തീർപ്പാക്കുന്നതിനും നേതൃത്വം നൽകും.

രാജ്യത്ത് നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ജൂലൈ 1 മുതൽ റദ്ദാക്കപ്പെടുകയാണ്. ഇതിന് പകരമായി ‘വിബി-ഗ്രാം ജി’ (വി ബി -ജി റാം ജി ) എന്ന പുതിയ നിയമം നിലവിൽ വരും. ഈ പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലായിരിക്കും ഇനി മുതലുള്ള പരാതി പരിഹാര നടപടികൾ.

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും പരാതികൾ കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ഓഫീസിലോ, അല്ലെങ്കിൽ ombudsmanwynd@gmail.com എന്ന ഔദ്യോഗിക ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *