മുത്തങ്ങയിൽ മയക്കുമരുന്നും ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ
മുത്തങ്ങ: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ഒളവണ്ണ വില്ലേജിൽ നാഗത്തുമ്പടം ദേശത്ത് തറൂൽപറമ്പിൽ വീട്ടിൽ റമീഷ് അക്തർ (37) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 1.400 ഗ്രാം മെത്തംഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ എൻ. സിറാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ എം.എ, അനിൽകുമാർ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മിഥുൻ കെ, അർജുൻ എം എന്നിവരും പങ്കെടുത്തു.





Leave a Reply