July 7, 2026

മേപ്പാടിയിൽ മണ്ണിടിച്ചിൽ: ചികിത്സയിൽ നിരവധി പേർ; ഒരാളുടെ പരിക്ക് ഗുരുതരം

0
IMG_20260707_132209
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടിയിൽ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിൽ നിരവധി പേർക്ക് പരിക്ക്. ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്.

 

വയനാട് തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.

പാലത്തിനടുത്തുള്ള കുന്ന് വലിയ തോതിൽ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും ഇറങ്ങിയിരിക്കുന്ന അവസ്ഥയാണ്. വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇതിനടുത്ത് നിർമാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയിൽനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *