വെങ്കല മെഡൽ ജേതാവ് ജോൺ ജോസഫിന് പൂർവ്വ വിദ്യാലയത്തിൻ്റെ ആദരം
പുൽപ്പള്ളി: എ. വി. സി അന്താരാഷ്ട്ര വോളിബോൾ കപ്പ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ പുൽപ്പള്ളി സ്വദേശി ജോൺ ജോസഫിനെ വിജയ ഹയർ സെക്കൻ്ററി സ്കൂളിൽ ആദരിച്ചു. ചടങ്ങ് സ്കൂൾ പ്രിൻസിപ്പാൾ കെ.എസ്. സതി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡൻ്റ് അൻസാജ് ആൻ്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്ട്രസ് ഷൈനി ജേക്കബ്ബ്, എസ്. എം സി വൈസ് ചെയർമാൻ പി. എം കുര്യൻ, ശ്യാം ചന്ദ് എന്നിവർ സംസാരിച്ചു.





Leave a Reply