July 10, 2026

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം

0
ksrtc (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ ആശ്രിതരായ വിദ്യാർത്ഥികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തോൽ ഊറക്കിടുന്ന തൊഴിലിൽ ഏർപ്പെടുന്നവർ, മാലിന്യം ശേഖരിക്കുന്നവർ, മാന്വൽ സ്കാവഞ്ചേഴ്‌സ് ആയിട്ടുളളവർ, ഹസാർഡസ് ശുചീകരണത്തിൽ ഏർപ്പെട്ടിട്ടുളളവർ എന്നിവരുടെ ആശ്രിതരായ ഒന്ന് മുതൽ 10 വരെ ക്ലാസ്സുുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഹരിതർമ്മസേന പ്രവർത്തകരുടെ ആശ്രിതർക്ക് അർഹതയില്ല.

ആഗസ്റ്റ് 15 നകം സ്ഥാപനത്തിൽ നിന്നും ഓൺലൈനായി ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഫോർവേഡ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ സ്ഥാപനത്തിൽ രേഖകൾ സമർപ്പിക്കണം. ജാതി, മത, വരുമാന വ്യത്യാസമില്ലാതെ എല്ലാവർക്കും അപേക്ഷിക്കാം. അപേക്ഷകരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നു എന്നു തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ/ സാമൂഹ്യ ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രവും വിദ്യാർത്ഥികളുടെ ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കണം. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് 10 ശതമാനം തുക അധികമായി ലഭിക്കും. ഫോണ്‍- 04936203824

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *